അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിചിത്ര വാദങ്ങളായിരുന്നു നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നത്. നിയമ നടപടികളിലേക്ക് കടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞടുപ്പിൽ കൃത്രിമം നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നുമായിരുന്നു നിലപാട്.
ബൈഡൻ്റെ വിജയം ഇലക്ട്രൽ കോളേജ് സ്ഥിരീകരിച്ചാൽ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ‘ തീർച്ചയായും ഞാനത് ചെയ്യും, നിങ്ങൾക്കും അതറിയാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇനി ബൈഡനെ വിജയിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അവര് തെറ്റാണ് ചെയ്യുന്നതെന്നും അക്കാര്യം സമ്മതിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ട്രംപ് പറഞ്ഞു.
യുഎസിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഡിസംബർ 14ന് ഇലക്ടറൽ കോളജ് ചേർന്ന് പുതിയ പ്രസിഡൻ്റ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
© 2019 IBC Live. Developed By Web Designer London