വാഷിങ്ടണ്‍: കൊവിഡ്-19 മഹാമാരി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോള്‍ ആദ്യമായി പൊതുവേദിയില്‍ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാസ്ക് ധരിക്കാന്‍ മാസങ്ങളോളം തയ്യാറാകാതിരുന്ന ട്രംപ് ശനിയാഴ്ചയാണ് ആദ്യമായി പൊതുവേദിയില്‍ ഒരു ഇരുണ്ട മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടത്.
യുഎസില്‍ കൊവിഡ്-19 ബാധിച്ച് 1.34 ലക്ഷം പേരോളം മരിച്ചതിനു പിന്നാലെയാണ് ട്രംപ് മാസ്ക് ധരിക്കാന്‍ തയ്യാറാകുന്നത്. വാള്‍ട്ടര്‍ റീഡില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ട്രംപ് മാസ്ക് ധരിച്ചതെന്ന് ദ ഹില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മാസ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൊവിഡ്-19 എന്നു പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ മറുപടി. ആശുപത്രിയില്‍ പോകുമ്പോള്‍, പ്രത്യേകിച്ച് ഓപ്പറേഷന് കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ള വളരെയധികം സൈനികരെ സന്ദര്‍ശിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. വാള്‍ട്ടര്‍ റീഡിലേയ്ക്ക് പുറപ്പെടും മുന്‍പ് വൈറ്റ് ഹൗസിനു മുന്പില് വെച്ചായിരുന്നു മാധ്യമങ്ങളോടു ട്രംപിന്റെ പ്രതികരണം. താന്‍ ഒരിക്കലും മാസ്കിന് എതിരല്ലെന്നും എന്നാല്‍ അതിന് സമയവും സന്ദര്‍ഭവും ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
© 2019 IBC Live. Developed By Web Designer London