തേഞ്ഞിപ്പലം പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വീടുകളിൽ ടിവിയും ടാബ്ലറ്റ് പി സിയും പഠനോപകരണങ്ങളും വിദ്യാർത്ഥികൾക്ക് നൽകി. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ വീക്ഷണം മുഹമ്മദ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി, മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ജി നാഥ്, വാർഡ് പ്രസിഡന്റ് മോഹൻദാസ് ടി, വാർഡ് സെക്രട്ടറി അരുൺ രവീന്ദ്രനാഥ്, മുരളീധരൻ എം കെ, കൃഷ്ണൻ കെ എം, ഷാനവാസ് പൊന്നച്ചൻ, സുബ്രമണ്യൻ, വിജയകുമാർ, അമൽ കെ കെ തുടങ്ങിയവർ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London