ഡൽഹിയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇരുവരെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി 10.15 ന് സരായ് കാലെ ഖാനിലെ മില്ലേനിയം പാർക്കിന് സമീപത്ത് നിന്നാണ് ഭീകരരെ പിടികൂടിയത്.
ജമ്മു കശ്മീർ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകൻ അബ്ദുൽ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിർ അഹ്മദിന്റെ മകൻ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ രാത്രി ഡൽഹി നഗരത്തിൽ വൻ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. ഇത് പരാജയപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ഭീകരരെ പിടികൂടിയതിന് പിന്നാലെ ഡല്‍ഹിയില്‍ കനത്ത ജാഗ്രതയാണ്. വിവിധയിടങ്ങളില്‍ പരിസോധനകള്‍ നടത്തുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഉത്സവ സീസണില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇൻ്റലിജൻസ് മുന്നറിയിപ്പ് ഉണ്ട്.
© 2019 IBC Live. Developed By Web Designer London