കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്ന കോൺഗ്രസിന്റെ പരാതിയിൽ ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി. വരണാധികാരിയോട് റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശം നൽകി. തപാൽ വോട്ടിനിടെ പെൻഷനും നൽകിയെന്നാണ് പരാതി. എൺപത് വയസ് കഴിഞ്ഞവരെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ 77-ാം നമ്പർ ബൂത്തിലെ വോട്ടർക്കാണ് വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയത്.
സംഭവത്തിൽ യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. കായംകുളം മണ്ഡലത്തിലെ 77-ാം നമ്പർ ബൂത്തിലെ വോട്ടറുടെ അടുക്കൽ പ്രിസൈഡിംഗ് ഓഫീസർ എത്തിയപ്പോഴായിരുന്നു രണ്ട് മാസത്തെ പെൻഷൻ കൂടി നൽകി വോട്ട് ക്യാൻവാസ് ചെയ്യുന്നതിന് ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London