ഡൽഹി വിമാനത്താവളത്തിൽ 28 കോടിയുടെ കൊക്കെയിനുമായി 2 ഉഗാണ്ട സ്വദേശിനികൾ പിടിയിൽ. 957 ഗ്രാം വരുന്ന 14 കോടിയുടെയും 891 ഗ്രാം വരുന്ന 13 കോടിയുടെയും കൊക്കെയിൻ ഗുളികകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.ഇന്ദിര ഗാന്ധി എയർപോർട്ടിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. യുവതികളുടെ വയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.
കഴിഞ്ഞ 22 നാണ് ഇവരിലൊരാൾ ഉഗാണ്ടയിൽ നിന്നും ഡൽഹിയിൽ എത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. അതേസമയം പിടികൂടിയ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവർ തമ്മിൽ പരസ്പരം ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചു കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London