മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് യുവാക്കൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലാണ് സംഭവം. ഹോളി ആയതുകൊണ്ട് മദ്യശാലകൾ തുറന്നു പ്രവർത്തിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് ചതുർവേദി നഗറിൽ നിന്നുള്ള റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവർ ചേർന്ന് സാനിറ്റൈസർ കുടിച്ചത്. ഇതിൽ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
മരിച്ച യുവാക്കളുടെ വീടുകളിൽ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസർ കുപ്പികൾ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് (എസ്പി) പറഞ്ഞു. ഇറ്റാവ ജില്ലയിൽ നിന്നാണ് സാനിറ്റൈസർ കുപ്പികൾ വാങ്ങിയതെന്ന് സിംഗ് പറഞ്ഞു. ചില പ്രത്യേക ബ്രാൻഡുകളിലുള്ള സാനിറ്റൈസറിൽ എഥനോൾ അളവ് വളരെ ഉയർന്നതാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London