കേരള ബ്ലാസ്റ്റേഴ്സിൻറെ ഫൈനൽ മത്സരം കാണാൻ ഗോവയിലേക്ക് പോയ രണ്ട് യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്ന ഹൈദരാബാദ് ടീമിലെ മലയാളി താരം റബീഹിൻറെ ബന്ധുവാണ് മരിച്ച ജംഷീർ. ഉദുമ പള്ളത്ത് ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിക്കുകയായിരുന്നു. ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലെ മഡ്ഗാവിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇവർ.
യുവാക്കളുടെ സംഘം കാറിലും ബൈക്കിലുമായാണ് ശനിയാഴ്ച വൈകുന്നേരം ഗോവയിലേക്ക് തിരിച്ചത്. ഇന്ന് വൈകുന്നേരം ഗോവയിൽ എത്തുന്നതിന് നിർത്താതെയുള്ള യാത്രയായിരുന്നെന്നാണ് കരുതുന്നത്. ബൈക്ക് ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചതും യുവാക്കളെ ആശുപത്രിയിൽ എത്തിച്ചതും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London