വാഷിംഗ്ടണ്‍: ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച് യു.എസ് യുദ്ധവിമാനം തകര്‍ന്നു വീണു. അമേരിക്കന്‍ വ്യോമസേനയുടെ എഫ് -35 ബി യുദ്ധവിമാനമാണ് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കറുമായി കൂട്ടിയിടിച്ച് തകര്‍ന്നത്. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിയിലാണ് സംഭവം.
എകദേശം 1600 അടിഉയരത്തില് ആകാശത്ത് വച്ച് എഫ് -35 ബി യുദ്ധവിമാനത്തിന്റെ ഇന്ധനം തീരുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ ഇന്ധനം നിറയ്ക്കാനെത്തിയ കെ.സി -130 ജെ ടാങ്കര്‍ വിമാനം എഫ് -35 ബി യുദ്ധവിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് യുദ്ധവിമാനത്തിന്റെ പെെലറ്റ് വിമാനത്തില്‍ നിന്നും പാരച്യൂട്ട് മാര്‍ഗം പുറത്തു കടന്നു രക്ഷപെട്ടു.ടാങ്കര്‍ വിമാനം സുരക്ഷിതമായി സമീപത്തെ തെര്‍മല്‍ വിമാനത്താവളത്തിലിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധവിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പെെലറ്റ് ചികിത്സയില്‍ തുടരുകയാണ്. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ പറഞ്ഞു
© 2019 IBC Live. Developed By Web Designer London