വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ സ്ഥാനം പിടിക്കാൻ തന്ത്രങ്ങൾ പയറ്റി സിപിഐഎം. ഏറനാട് മണ്ഡലത്തിൽ ജനപ്രിയനായ കായിക താരം യു ഷറഫലിയും വണ്ടൂരിൽ മുൻ ജില്ലാ കളക്ടർ എംസി മോഹൻദാസിനുമാണ് സാധ്യത കൂടുതൽ. വണ്ടൂരിൽ എപി അനിൽകുമാറിനെതിരെ മത്സരിപ്പിക്കാനാണ് എംസി മോഹൻദാസിനെ കളത്തിലറക്കുന്നത്.
നിലവിൽ നാല് സീറ്റ് കൈയ്യിലുള്ള എൽഡിഎഫ് ഇത്തവണ ഏഴ് സീറ്റുകളാണ് ലക്ഷ്യമിടുന്നത്. സർവ്വീസിൽ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി എതിരായാൽ ഷറഫലി മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ടറുകൾ. കഴിഞ്ഞ തവണ മത്സരിച്ച കെടി അബ്ദുറഹ്മാന്റെ പേരും ഇടതുപക്ഷം പരിഗണിക്കുന്നുണ്ട്.
പൊന്നാനി മണ്ഡലത്തിൽ പി ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കും. തവനൂരിൽ കെടി ജലീലും നിലമ്പൂരിൽ പിവി അൻവറും വീണ്ടും മത്സരിക്കും. താനൂർ സിറ്റിങ് എംഎൽഎയായ വി അബ്ദുറഹ്മാൻ ഇത്തവണ മണ്ഡലം മാറി മത്സരിച്ചേക്കും. ജന്മനാടായ തിരൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 10 വർഷം തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു അബ്ദുറഹ്മാൻ. അബ്ദുറഹ്മാൻ മാറുകയാണെങ്കിൽ കഴിഞ്ഞ തവണ തിരൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഗഫൂർ പി ലില്ലീസോ സിപി ഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ ജയനോ താനൂരിൽ സ്ഥാനാർത്ഥിയാവും.
തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിയ്ക്കലകത്ത് തന്നെ സ്ഥാനാർത്ഥിയാവും. നിലവിൽ സിഡ്കോ ചെയർമാനാണ് അദ്ദേഹം.
പെരിന്തൽമണ്ണയിൽ മുൻ എംഎൽഎ വി ശശികുമാറിനെ തന്നെ ഇക്കുറിയും എൽഡിഎഫ് മത്സരിപ്പിച്ചേക്കും. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലിയോട് 500 വോട്ടുകൾക്ക് മാത്രമാണ് ശശികുമാർ പരാജയപ്പെട്ടത്. മങ്കടയിൽ അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1250 വോട്ടുകളായി കുറച്ച അഡ്വ ടികെ റഷീദലിയെ തന്നെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് ആലോചന.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London