ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. എൽഡിഎഫിന്റെ ദുർഭരണത്തിൽ മടുത്ത ജനങ്ങൾ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എല്ലാവരും കാണുന്നത്. അതിനാൽ തന്നെ വിജയപ്രതീക്ഷയുണ്ട്.
രാഷ്ട്രീയ, സാമൂഹികമായ എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. കൊല്ലം ജില്ലയുടെ വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തനം. കൊല്ലം ജില്ലക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London