മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകൾ നൽകാൻ യുഡിഎഫ് തീരുമാനം. പാലായ്ക്ക് പുറമേ കായംകുളം സീറ്റ് നൽകാൻ പ്രാഥമിക ധാരണയായി. മൂന്നാമത്തെ സീറ്റ് സംബന്ധിച്ച് കൂടുതൽ ചർച്ച ഇനി നടക്കും. മലബാർ മേഖലയിൽ ഒരു സീറ്റ് അനുവദിക്കാനാണ് സാധ്യത. മാണി സി. കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പാർട്ടിയെ യുഡിഎഫിൽ ഘടകകക്ഷിയാക്കുമെന്നാണ് പ്രാഥമിക വിവരം.
പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് മാണി. സി. കാപ്പൻ മാധ്യമങ്ങളോട് രാവിലെ പറഞ്ഞിരുന്നു. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ രാജിവയ്ക്കാനാണ് തീരുമാനം. എംഎൽഎയായി തുടരും. ചതി ആരുടെ ഭാഗത്ത് നിന്നാണെന്ന് ആലോചിക്കണം. ജോസ്. കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. ഒരാൾക്ക് ഒരു രീതി, മറ്റൊരാൾക്ക് മറ്റൊരു നീതി എന്ന നിലയിലാണ് കാര്യങ്ങൾ. പറയുന്നതിൽ നീതി വേണമെന്നും മാണി. സി. കാപ്പൻ പറഞ്ഞു. തന്നോടൊപ്പം എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതിൽ ഉൾപ്പെടും. വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ തന്നെ കൂട്ടത്തിൽ നിർത്തണമെന്നായിരുന്നു ശരദ് പവാർ ആഗ്രഹിച്ചത്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ലെന്നും മാണി. സി . കാപ്പൻ വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London