കുവൈറ്റ് യുദ്ധകാലത്ത് യു ഡി എഫ് സര്‍ക്കാര്‍ പ്രവാസികളെ സംരക്ഷിച്ചതുപോലെ പ്രത്യേക പാക്കേജ് നല്കി തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ജീവനോപാദിക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരിപ്പൂര്‍ വിമാനതാവള റോഡില്‍ നടത്തിയ കരുതല്‍ സമരം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് എ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി ജെ മാര്ട്ടിന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി പി പത്മനാഭന്, ജില്ലാ ജനറല്‍ സെക്രട്ടറി എസ് സുധീര്‍, പ്രവാസി ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്മാന് അബ്ദുറഹിമാന് കാവുങ്ങല്‍, ഐ ടി സെല്‍ ചെയര്മാന് ജയപ്രസാദ്, എം കെ സഹദേവന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അലി ഹാജി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ്, അബ്ദുല്‍ കരീം, സുരേഷ് താണിയില്‍, റഫീഖ് മാസ്റ്റര്‍, ശിവദാസന്‍, രൂപേഷ്, സമദ്, സഹീര്‍, കൃഷ്ണകുമാര്‍, സലീം അമ്പലങ്ങാടന്‍, അബ്ദുറഹിമാന് ഹാജി, ഫിറോസ് പ്രസംഗിച്ചു. സമാപന സമ്മേളനം കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London