നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ക്ഷേമ- വികസന പ്രവർത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് വാഗ്ദാനം. സാമൂഹ്യക്ഷേമ പെൻഷൻ പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കും. ശബരിമലയിൽ പ്രത്യേക നിയമനിർമ്മാണം നടത്തും. കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കും. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഏർപ്പെടുത്തും.
അനാഥരായ കുട്ടികളെ സർക്കാർ ഏറ്റെടുക്കും. വീട്ടമ്മമാരായ പി.എസ്.സി ഉദ്യോഗാർഥികൾക്ക് രണ്ട് വയസ് ഇളവ് നൽകും. പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും. തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകും. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ നൽകും.
എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി സൗജന്യമായി നൽകും. ലൈഫ് പദ്ധതിയുടെ അപാകത പരിഹരിച്ച് പുതിയ ഭവന പദ്ധതി കൊണ്ടുവരും. കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്ഥാപിക്കും. മിനിമം കൂലി 700 രൂപയക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
അഞ്ചു ഏക്കർ വരെ ഭൂമിയുള്ള കർഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും. ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി നൽകും. എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്. ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും നൽകും. സമാധാനവും സൗഹാർദവും നിലനിർത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും.
കൺവീനർ ബെന്നി ബെഹനാനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London