നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫിൽ നേരത്തെ തന്നെ ധാരണ ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി. മധ്യകേരളത്തിൽ പാർട്ടിക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്നും സ്റ്റിയറിംഗ് കമ്മിറ്റിയിൽ പൊതുവികാരം ഉയർന്നു.
290 ത്രിതല പഞ്ചായത്ത് അംഗങ്ങളെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാനത്ത് വിജയിപ്പിക്കാനായി. നാലു ജില്ലകളിൽ ഒഴികെ മറ്റ് ജില്ലകളിൽ പ്രാതിനിധ്യം ലഭിച്ചു. ഇത് പാർട്ടിയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ അർഹമായ പരിഗണന നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ചില സ്ഥലങ്ങളിൽ കോൺഗ്രസ്സുമായി തർക്കങ്ങൾ ഉണ്ടായി. അതിനാൽ നിയമസഭാ സീറ്റുകൾ സംബന്ധിച്ച് നേരത്തെ തന്നെ യുഡിഎഫിൽ ധാരണയുണ്ടാക്കണം. ഇതിനായി പാർട്ടി ചെയർമാൻ മുൻകൈയെടുത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്യണമെന്നും സ്റ്റിയറിംഗ് കമ്മിറ്റിയിൽ പൊതുവികാരം ഉണ്ടായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London