യുക്രൈനിൽ നിന്ന് 468 മലയാളി വിദ്യാർഥികൾ ബന്ധപ്പെട്ടതായി നോർക്ക. ഒഡേസ നാഷണൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം. ആകെ ഇരുപതോളം സർവകലാശാലകളിൽ നിന്നും വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചിട്ടുണ്ടെന്നും സി.ഇ.ഐ പറഞ്ഞു.
ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങൾ മുടങ്ങിയതു മൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായും നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London