യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങി. ഇതിനെ തുർന്ന് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിൽ അനശ്ചിതത്വം. ഇരുപതിനായിരത്തോളം ഇന്ത്യക്കാർ യുക്രൈനിൽ തുടരുകയാണ്. യുക്രൈൻ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈൻ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ അപകടകരമായ സാഹചര്യമാണെന്നും ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ പാതി വഴിയിലാണ്. പാക് വ്യോമാതിർത്തി കടന്ന് ഇപ്പോൾ ഇറാൻ അതിർത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London