ഉമ തോമസിന് എല്ലാ വിധ ആശംസകളും പിന്തുണയും നൽകി മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തിയപ്പോഴാണ് ഉമാ തോമസിന് താരം എല്ലാ വിധ പിന്തുണയും ആശംസയും അറിയിച്ചത്. ഉമാ തോമസ്, ഹൈബി ഈടൻ എംപി, സിനിമാ താരം രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് രാവിലെ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വസതിയിൽ ചെന്ന് താരത്തെ നേരിൽ കണ്ടത്. എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മ തോമസ് പറഞ്ഞു. പി.ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു.
ലീലാവതി ടീച്ചറിന്റെയും സാനുമാഷിന്റെയും അനുഗ്രഹവും തേടി ഉമാ തോമസ് ഇരുവരേയും വസതിയിലെത്തി കണ്ടിരുന്നു. പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടി വക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചർ പാലിച്ചു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം കയ്യിൽ കരുതിവച്ചാണ് ടീച്ചർ ഉമയെ സ്വീകരിച്ചത്. രണ്ടു പേരും തന്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്, തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകൾ. പി.ടി തോമസും ഉമ തോമസുമായുള്ള വർഷങ്ങളുടെ ബന്ധമാണ് മാഷ് ഓർത്തെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London