യുണൈറ്റഡ് നേഷന്‍സ് വനിതകള്‍ക്കു വേണ്ടിയുള്ള യുഎന്‍ കമ്മിഷന് ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വിമന്‍ (സിഎസ്ഡബ്ല്യു) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് വലിയ മത്സരത്തില്‍ . വാശിയേറിയ മല്‍സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിനു (ഇസിഒഎസ്ഒസി) കീഴിലുള്ളതാണ് സിഎസ്ഡബ്ല്യു. ഏഷ്യ, പസഫിക് രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ അഫ്ഗാനിസ്ഥാന്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകളിലേക്കു മല്‍സരിച്ചത്. 54 അംഗങ്ങളുള്ള ഇസിഒഎസ്ഒസി തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പില്‍ അഫ്ഗാനിസ്ഥാന് 39 വോട്ടും ഇന്ത്യയ്ക്ക് 38 വോട്ടുകളും ലഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗമായ ചൈനയ്ക്ക് 27 വോട്ടുകളെ ലഭിച്ചുള്ളൂ. ഇത് ചൈനക്ക് ഉള്ള കനത്ത പ്രഹരം ആണ്.
© 2019 IBC Live. Developed By Web Designer London