യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. എച്ച് ഫൈസല്‍ പറഞ്ഞു. എന്‍ സി പി മഞ്ചേരി ബ്ലോക്ക് കമ്മറ്റി പാണ്ടിക്കാട് ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്തും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണ്. കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പി എച്ച് ഫൈസല്‍ ആവശ്യപ്പെട്ടു.
പ്രവാസികളെ വന്ദേഭാരത് മിഷന്റെ മറവില്‍ ചൂഷണം ചെയ്യുകയാണെന്നും കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. സി ഡബ്ലിയു സി മുന്‍ ചെയര്മാന് എം മണികണ്ഠന്, റഫീഖ് ഗുരിക്കള്‍, സുമേഷ് വേട്ടയാടന്‍, ടി പി ഹാരിസ് മോന് പാണ്ടിക്കാട്, ആര് പി ഗോപകുമാര്‍ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London