ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമുള്ള താനാളൂർ പഞ്ചായത്തിന്റെ കമ്മ്യുണിറ്റി ഡിസഞ്ചിലിറ്റി മാനേജ്മെന്റ് ആന്റ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിന് (സി.ഡി.എം.ആർ.പി) യുനസ്കോയുടെ ചെയർ പാർട്ണർ പദവി ലഭിച്ചതായി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി വകപ്പിന്റെയും കാലികറ്റ് സർവ്വകലാശാല മന:ശാസ്ത്ര വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണിത്.
താനാളൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തന്നെയാണ് ഭിന്നശേഷി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ബുദ്ധിവികാസ വൈകല്യമുള്ള 18 വയസ്സുവരെള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ ഇവിടെ പരിശിലനത്തിനെത്തുന്നുണ്ട്. കുട്ടികളെ കുടാതെ അവരുടെ രക്ഷിതാക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവിധ പരിശീലനം നൽകുന്നുണ്ട്. സൈക്കോളജി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷൻ തെറാപ്പി, സെപഷൽ എഡ്യുക്കേഷൻ വിഭാഗങ്ങളിലാണ് പരിശീലനം. എട്ട് തെറാപ്പിസ്റ്റുകളും ഉപകരണങ്ങളും വെർച്വൽ ക്ലാസ്സ് മുറിയും കേന്ദ്രത്തിലുണ്ട്. പത്ര സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.മുജീബ് ഹാജി, സ്ഥിരം സമിതി അധ്യക്ഷൻ കളത്തിൽ ബഷീർ, വരം കോ – ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London