അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. ഗുജറാത്തിലെ ഭറൂചിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ മൻസുഖ് വാസവ പാർട്ടിയിൽ നിന്ന് രാജിവച്ചു. നർമദ ജില്ലയിലെ 121 ഗ്രാമങ്ങളെ ഇകോ സെൻസിറ്റീവ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന വാസവയുടെ ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടർന്നാണ് രാജിയെന്ന് കരുതപ്പെടുന്നു.
രാജിക്കാര്യം അറിയിച്ച് വാസവ പാർട്ടി സംസ്ഥാന പ്രസിഡണ്ട് സിആർ പാട്ടീലിന് കത്തയച്ചു. തുടർച്ചയായ അഞ്ചു തവണ ഭറൂചിൽ നിന്ന് ലോക്സഭയിലെത്തിയ നേതാവാണ് ഇദ്ദേഹം. ഗുജറാത്തിൽ നിന്ന് ആറു തവണ എംപിയായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London