സർവകലാശാലാ കാര്യങ്ങൾ നിലവിലുള്ളതുപോലെ തുടരാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ അയച്ചെന്നുപറയുന്ന കത്തിന്റെ വിവരങ്ങളെക്കുറിച്ചറിയില്ല. ഭരണ ഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന കാര്യങ്ങളെ പറ്റി താൻ സംസാരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.സർവകലാശാലാ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് ഇങ്ങനെ തുടരുന്നത് എന്നും ഗവർണർ വ്യക്തമാക്കി.
സർവലാശാലകളുടെ കാര്യത്തിൽ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ പദവിയിൽ തുടരുന്ന കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചാൻസലർ പദവി ഏറ്റെടുക്കില്ലെന്നും സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാർക്ക് ഗവർണർ നേരത്തെ നിർദേശം നൽകുകയും ചെയ്തു. സർവകലാശാലകളിലെ രാഷ്ട്രീയഉദ്യോഗസ്ഥ ഇടപെടലുകൾ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാൻസലർ പദവിയിൽ തുടരാനാകില്ലെന്നുമാണ് ഗവർണറുടെ നിലപാട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London