ആന്ധ്ര പ്രദേശിലെ എലൂരിൽ അജ്ഞാത രോഗം ബാധിച്ച് ഒരാൾ മരിച്ചു. 292 പേരാണ് ആശുപത്രിയിലുള്ളത്. 45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതുവരെ രോഗംപിടിപെട്ട രോഗികൾക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച് ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു
ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരുടെ അസുഖം എന്തെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉൾപ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിൻറെയും സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ അതല്ലെന്ന് പരിശോധനയിൽ വ്യക്തമായെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ കണ്ടു.
Andhra Pradesh: Chief Minister YS Jagan Mohan Reddy visits Eluru Government Hospital in West Godavari district where over 150 patients were admitted with complaints of nausea, giddiness & epilepsy. pic.twitter.com/W32in1xoi2 — ANI (@ANI) December 7, 2020
Andhra Pradesh: Chief Minister YS Jagan Mohan Reddy visits Eluru Government Hospital in West Godavari district where over 150 patients were admitted with complaints of nausea, giddiness & epilepsy. pic.twitter.com/W32in1xoi2
— ANI (@ANI) December 7, 2020
140ഓളം രോഗികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നൽകി വീടുകളിലേക്ക് തിരിച്ചയച്ചെന്നും വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. ഏഴ് പേരെ വിദഗ്ധ ചികിത്സക്കായി വിജയവാഡയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരുടെയും കൊവിഡ് ഫലം നെഗറ്റീവാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London