ലക്നൗ: നിയമ വിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനവുമായി യോഗി സർക്കാർ. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങൾക്കിടെയാണ് കടുത്ത നിയമനിർമാണങ്ങളുമായി യുപി സർക്കാർ രംഗത്തെത്തിയത്.
ഒരാൾ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് രണ്ട് മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു.
നിർബന്ധിത മതപരിവർത്തനത്തിന് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ് സി / എസ് ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് മൂന്ന് മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. ലൗ ജിഹാദ് പോലെയുള്ളവ തടയാൻ ഹരിയാന സർക്കാർ നിയമ നിർമാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
© 2019 IBC Live. Developed By Web Designer London