പുത്തനത്താണി: അധികാരം നിലനിർത്താനായി ജനങ്ങൾക്ക് മേൽ അമിതാധികാര പ്രയോഗവും ബലാൽക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യൻ ഫാസിസ്റ്റുകൾ ഓർക്കുന്നത് നല്ലതാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം പറഞ്ഞു. പോപുലർ ഫ്രണ്ട് ഡേയോടനുബന്ധിച്ച് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പുത്തനത്താണിയിൽ സംഘടിപ്പിച്ച യൂണിറ്റി മാർച്ചിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ദേശീയ തലസ്ഥാനമായി ഉത്തർപ്രദേശ് മാറിയിരിക്കുകയാണ്. മോദിയെയും ആർ എസ് എസിനെയും വിമർശിക്കുന്നവരെയെല്ലാം വേട്ടയാടി തുറുങ്കിലടക്കുകയാണ്. ഇതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭീകരാക്രമണം എന്ന കെട്ടുകഥ ചമച്ച് രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തത്.
ജനാധിപത്യത്തെ നോക്കു കുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങൾ നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്ന കേന്ദ്ര ഭരണകൂടം തങ്ങളുടെ വൻ തകർച്ചക്കു മുമ്പേയുള്ള ആളിക്കത്തലിലാണ്. തുല്യ നീതി പുലരുന്ന പുതിയ ഒരു ഇന്ത്യയെ സ്വപ്നം കണ്ട് ഫാസിസ്റ്റ് അതിക്രമങ്ങളെ ജനകീയമായി ചെറുക്കുന്നതിനായി 2007 ഫെബ്രുവരി 17 ന് നിലവിൽ വന്ന പോപുലർ ഫ്രണ്ട് അതിൻ്റെ പ്രയാണം തുടരുകയാണ്. അന്വേഷണ പ്രഹസനങ്ങളോ കുപ്രചരണങ്ങളോ അതിനെ തടയാൻ പര്യാപ്തമല്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു. മാത്രമല്ല നാൾക്കു നാൾ സംഘടനയുടെ ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നു. ഫാസിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ഇരകൾക്കൊപ്പം എന്നും ഞങ്ങൾ നില കൊള്ളും. അതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനോ രാജ്യത്തിൻ്റെ ശത്രുക്കളുമായി രാജിയാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കർഷകർ മുതൽ ജനപ്രതിനിധികൾ വരെ, വിദ്യാർത്ഥികൾ മുതൽ പണ്ഡിതൻമാർ വരെ ആർ എസ് എസ് കാരും കോർപറേറ്റുകളുമല്ലാത്ത എല്ലാവരും ഭരണകൂട വേട്ടക്ക് വിധേയമാകുന്ന ഈ കെട്ട കാലത്ത്, വർഗീയ ഫാസിസ്റ്റുകളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും യോജിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London