കൊല്ലം: ഉത്രയുടെ കുടുംബത്തിൻ്റെ കാലുപിടിച്ചു മാപ്പു പറയുമെന്ന് ഉത്ര വധക്കേസിലെ മാപ്പുസാക്ഷിയായ പാമ്ബുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് പറഞ്ഞു. 17 മാസം നീണ്ട ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ ദിവസം മോചിതനായ സുരേഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘സൂരജ് മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് അറിഞ്ഞിരുന്നില്ല.ഞാന്‍ പാമ്പുപിടിക്കുന്ന യൂ ട്യൂബ് വീഡിയോകളില്‍ നിന്നു നമ്പര്‍ എടുത്താണ് സൂരജ് വിളിച്ചത്. എന്നോട് ആരാധനയാണെന്നു പറഞ്ഞു. ആദ്യം ഫോണില്‍ സംസാരിച്ച ശേഷം 2020 ഫെബ്രുവരി പതിനെട്ടിന് കാണാന്‍ ചാത്തന്നൂരില്‍ എത്തി. അതിനുശേഷം നിരന്തരം സംസാരിച്ചു സൗഹൃദം സ്ഥാപിച്ചു. ഉത്ര മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സൂരജ് വിളിച്ചു. എന്തിനാണ് ഈ മഹാപാപം ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ സൂരജ് പറഞ്ഞത്, ചേട്ടന് പുറത്തു പറയാതിരുന്നാല്‍ ഇത് സര്‍പ്പദോഷമായി അവസാനിക്കും. പുറത്തറിഞ്ഞാല്‍ ചേട്ടനും കൊലക്കേസില്‍ കുരുങ്ങും. ഞാന്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും ഇങ്ങനെ ഒരു കാര്യം കാര്യം ചെയ്യില്ല. എനിക്കും മൂന്നു മക്കളുണ്ട്. ഓരോ ദിവസവും മനസുരുകി പ്രാര്‍ത്ഥിച്ചാണ് ജയിലില്‍ കഴിഞ്ഞത്’- സുരേഷ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London