ഉത്രയെ കൊല്ലാനുള്ള രണ്ട് ശ്രമത്തിലും സൂരജ് ഉറക്കഗുളിക നൽകിയതായി മൊഴി. ഗുളിക നൽകിയ വിവരം സൂരജ് അന്വേഷണസംഘത്തോട് സമ്മതിച്ചു. അതേസമയം കൊലപാതകത്തിന് കാരണം വിവാഹമോചനം ആവശ്യപ്പെട്ടതാണെന്ന സൂരജിന്റെ കുറ്റസമ്മതമൊഴി ഉത്രയുടെ അച്ഛൻ വിജയസേനൻ തള്ളി. ഉത്രയ്ക്ക് സൂരജ് അധികഡോസിൽ ഡോളോയും ലഹരിമരുന്നും നൽകിയെന്നാണ് കണ്ടെത്തൽ.
മാർച്ച് 2ന് പായസത്തിൽ പൊടിച്ചു നൽകിയത് 6 ഡോളോ ഗുളികകളാണ്. മെയ് 7ന് ജൂസിൽ 9 ഡോളോകൾക്ക് പുറമെ ലഹരിമരുന്നും ചേർത്തു നൽകി. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടത് കൈയ്യിൽ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്.
© 2019 IBC Live. Developed By Web Designer London