ജിഫ്രി മുത്തുക്കോയ തങ്ങളോട് ബഹുമാനമെന്ന് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു, നഷ്ടപ്പെട്ട കോടികളുടെ വഖഫ് സ്വത്ത് തിരിച്ചെടുക്കണമെന്നതാണ് ലക്ഷ്യം. മുസ്ലിം ലീഗിന്റെ പല നേതാക്കളും വഖഫ് ഭൂമി കൈയേറ്റത്തിന്റെ ഭാഗമായിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത അറിയിച്ചു. പള്ളികളിൽ ഒരു പ്രതിഷേധവുമുണ്ടാകില്ല. പള്ളി അല്ലാത്ത ഇടങ്ങളിൽ ഉത്ബോധനം നടത്തുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇതിനിടെ വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരെ ജിഫ്രി തങ്ങൾ രൂക്ഷവിമർശനം നടത്തി. വി.അബ്ദുറഹ്മാന് ധാർഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
കൂടാതെ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പിന്തിരിയണമെന്ന് മുസ്ലിം ലീഗ്. സർക്കാർ തെറ്റ് തിരുത്തുംവരെ പ്രതിഷേധം തുടരുമെന്ന് സാദിഖലി തങ്ങൾ. എന്നാൽ സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു ഈ വിഷയം രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുന്നെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് നാളെ പള്ളികളിൽ ബോധവത്കരിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു , എന്നാൽ സമസ്ത ഇതിൽ നിന്നും പിന്മാറി. മഹല്ലുകൾ കേന്ദ്രികരിച്ച് ഈ മാസം 7നും പ്രതിഷേധ പരിപാടികൾ നേരത്തെ മുസ്ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ നിന്നും താത്കാലികമായി പിൻമാറുന്നെനും സമസ്ത അറിയിച്ചു.
മുഖ്യമന്ത്രിയുമായി ചർച്ച നടക്കും അതിന് ശേഷം മാത്രമേ പ്രതിഷേധ പരിപാടികൾ ആലോചിക്കുക. മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് സമസ്ത പിന്മാറുന്നു. ആരാധനാലയങ്ങളിൽ പ്രതിഷേധം വേണ്ട എന്ന നിലപാടിൽ സമസ്ത എത്തുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London