കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വിൽക്കുന്നതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മത്സ്യത്തൊഴിലാളികൾക്കും സബ്സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം വില കുറച്ചാൽ കുറക്കുമെന്ന് പറഞ്ഞിട്ടും സർക്കാറിന് നികുതി കുറക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. കേന്ദ്രം നികുതി വർധിപ്പിക്കുമ്പോൾ സന്തോഷിക്കുന്നത് കേരളമാണ്. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London