ഡി-ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ നിയമപരമായുള്ള അധികാരം ഉപയോഗിക്കുന്നില്ല. കേരളത്തിലെ സർവകലാശാലകളെ രാഷ്ട്രീയവൽകരിക്കുന്ന സർക്കാറിന് ഗവർണർ കുടപിടിച്ചുകൊടുക്കുകയാണെന്നും സതീശൻ ആരോപിച്ചു. സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി വൈസ് ചാൻസലറെ പുനർനിയമിച്ചു. തെറ്റാണ് ചെയ്തതെന്ന് സമ്മതിച്ചിട്ടും തെറ്റ് തിരുത്താൻ ഗവർണർ തയാറായില്ല.
തെറ്റുതിരുത്താത്ത ഗവർണർക്ക് മുഖ്യമന്ത്രിയോട് ഭക്തിയാണ്- അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ അതിന്റെ അന്തസ്സ് കാണിക്കണം. അദ്ദേഹത്തിന് രാഷ്ട്രീയപരമായി യാതൊരു സ്ഥിരതയുമില്ല. ഗവർണർ ഭരണപരമായ തെറ്റുകൾ ആവർത്തിച്ചാൽ ഇനിയും വിമർശിക്കും. എല്ലാ നിയമങ്ങളും ലംഘിച്ച് നിയമനം നടത്തുന്നതിനെയാണ് ഞങ്ങൾ വിമർശിക്കുന്നതെന്നും ഡി-ലിറ്റ് വിവാദത്തിൽ ഗവർണർ വാതുറക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London