സർക്കാരിനെതിരെ വി കെ പ്രശാന്ത് എം എൽ എ. മന്ത്രിമാരുടെ ഓഫീസുകൾ നിർജീവമെന്ന് എം എൽ എ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിൻ്റെ വേഗം ഇപ്പോഴില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വി കെ പ്രശാന്തിൻ്റെ വിമർശനം. കൂടാതെ തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണവും ഉണ്ട്. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.
അതേസമയം സിഐപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സൽ തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 10 ആയി ഉയർത്തി. ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ പുതുമുഖങ്ങളും നാല് പേർ വനിതകളുമാണ്. കെ.അനിൽകുമാർ, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.
വി എൻ വാസവനും മുതിർന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും മഹിളാ അസോസിയേഷൻ നേതാവ് കെ വി ബിന്ദുവും ജില്ലാ കമ്മിറ്റിയിൽ എത്തി. 19 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London