മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി പത്രിക നൽകുന്നത് സ്വാഭാവിക കീഴ്വഴക്കമാണ്. കമ്മീഷണർ എന്തിനാണ് മറുപടി പറയുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.
താൻ കേന്ദ്രമന്ത്രിയായതിന് ശേഷം കള്ളക്കടത്ത് കൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ വി മുരളീധരൻ വിമർശിച്ചു. വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്. അതിനായി ഇച്ഛാശക്തിയുള്ള മന്ത്രിയും വകുപ്പുമുള്ളതിനാലാണ് ഉന്നതർ അടങ്ങുന്ന കള്ളക്കടത്ത് കണ്ടുപിടിച്ചതെ്നനും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London