എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി മുരളീധരനെ അനുവദിച്ചില്ല. കാര്യം തിരക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് പോലും പ്രവേശനം നിഷേധിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിസി ജോർജ് ഭീകരവാദിയല്ലെന്നും മാധ്യമപ്രവർത്തകർ കേരളത്തിന്റെ വക്താക്കളാകേണ്ടെന്നും അദ്ദേഹം വിമർശിച്ചു. രാജ്യദ്രോഹ മുദ്യാവാക്യം ഉൾപ്പടെ വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്ന പാർട്ടിയായ സിപിഐഎം പിസി ജോർജിനെ ഇക്കാര്യത്തിൽ വേട്ടയാടുകയാണ്. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാട്ടുന്നത്. യൂത്ത് ലീഗിന്റെ പരാതിയിൽ ആരെയും അകത്തിടാമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് എല്ലാവർക്കുമറിയാം.
പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചിരുന്നു. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നാണ്ടിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London