കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. സംഭവത്തെക്കുറിച്ച് മന്ത്രി ഡി ജി പിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് വി എസ് സുനിൽ കുമാര്‍ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London