സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്കൂൾ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ അപ്പോൾ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
‘കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതും’. മന്ത്രി കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London