കാലങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന പുളിയാട്ടുകുളം ആരോഗ്യ ഉപകേന്ദ്രം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന് പറോൾ സ്പോർട്സ് ക്ലബ് പ്രവർത്തകർ ആവശ്യപ്പെട്ടു. കോഡൂർ, പുളിയാട്ടുകുളത്തെ ആരോഗ്യ ഉപകേന്ദ്രം കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. നാട്ടിൻപുറങ്ങളിലെ ഇത്തരം ആരോഗ്യ ഉപ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നത് രോഗബാധിതരാണെന്നു സംശയിക്കുന്നവരെ താമസിപ്പിക്കുന്നതിനും അത്യാവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനും ഉപകരിക്കും.
പ്രവാസികൾ കൂടുതൽ താമസിക്കുന്ന മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഇത്തരം ആരോഗ്യകേന്ദ്രങ്ങൾ ഉണ്ട്. ഓരോ ചെറിയ കേന്ദ്രങ്ങളിൽ അഞ്ചോ ആറോ പേരെയെങ്കിലും താമസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സൗകര്യം ഏർപ്പെടുത്താനാകും. ഒഴിഞ്ഞു കിടക്കുന്ന ആരോഗ്യ ഉപകേന്ദ്രം കോറന്റൈൻ യൂണിറ്റ് ആയി സംവിധാനം ചെയ്യുന്നതിനായ അത്യാവശ്യ ഉപകരണങ്ങൾ, മരുന്നുകൾ പോലുള്ളവ ആരോഗ്യ വകുപ്പിൽ നിന്നും ലഭ്യമാക്കണമെന്നും സന്നദ്ധപ്രവർത്തരുടെ സഹായത്തോടെ വൃത്തിയാക്കാൻ അനുവദിക്കണമെന്നും പറോള് ക്ലബ്ബ് പ്രവർത്തകർ ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London