തിരുവനന്തപുരം മലയിൻകീഴിൽ യുവതിക്ക് ഒരേ ദിവസം രണ്ട് ഡോസ് വാക്സിൻ നൽകിയതായി പരാതി. മലയിൻകീഴ് മണിയറവിള ആശുപത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട 25കാരിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യഡോസ് നൽകിയത് ട്രയൽ എന്നാണ് യുവതി കരുതിയത്. ഇതിനെ തുടർന്നാണ് രണ്ടാമതും വാക്സിനെടുത്തത്. ആദ്യഡോസ് വാക്സിനെടുക്കാനാണ് യുവതി ആശുപത്രിയിലെത്തിയത്.
മലയിൻകീഴ് സ്വദേശി ശ്രീലക്ഷ്മിക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ മലയിൻകീഴിൽ നിന്ന് മാറ്റി യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം യുവതിയെ വീണ്ടും മലയിൻകീഴ് മണിയറവിള താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു.
സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി യുവതിയുടെ അമ്മ പ്രതികരിച്ചു. വാക്സിൻ നൽകിയ നഴ്സിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അതേസമയം സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായില്ലെന്ന് മലയിൻകീഴ് മണിയറവിള ആശുപത്രി സൂപ്രണ്ട് ഷീജ രംഗത്തെത്തി. യുവതി വാക്സിൻ എടുത്തില്ലെന്ന് പറഞ്ഞതുകൊണ്ടാണ് വീണ്ടും വാക്സിനെടുത്തതെന്നും ശ്രീലക്ഷ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London