ന്യൂഡൽഹി: പുതിയ വകഭേദം കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടണിൽനിന്നെത്തുന്നവർക്ക് ക്വാറൻ്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനാണ് തിരിച്ചെത്തുന്നവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
യു.കെയിൽനിന്ന് തിരിച്ചെത്തുന്നവരിൽ കോവിഡ് പരിശോധനാ ഫലം പോസീറ്റീവ് ആകുന്നവരെ പ്രത്യേകം ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവർക്ക് പ്രത്യേക കേന്ദ്രത്തിൽ ഏഴ് ദിവസം ക്വാറന്റീനിലും തുടർന്ന് ഏഴു ദിവസം വീട്ടിൽ ക്വാറൻ്റീനിലും കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
അതിനിടെ, ഡൽഹി നിവാസികളായ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ ഡൽഹിയിൽ 13 പേരെയാണ് പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London