കഴിഞ്ഞ ദിവസം ജമാഅത്ത് ഇസ്ലാമി പ്രവർത്തകർ നടത്തിയ ഒരു പുസ്തക കുഞ്ഞമ്മഹദ് ഹാജിയുടെ ഫോട്ടോ യഥാർത്ഥ വാരിയംകുന്നനുമായി ഒരു ബന്ധവുമില്ലെപ്രകാശനത്തിനിടെ പുറത്ത് വിട്ട വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ഫോട്ടോ യഥാർത്ഥ വാരിയംകുന്നനുമായി ഒരു ബന്ധവുമില്ലെന്ന് വാരിയംകുന്നൻ്റെ നാട്ടുകാരനും മാധ്യമപ്രവർത്തകനുമായ ഹനീഫ നെല്ലിക്കുത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ഞാൻ വാരിയംകുന്നന്റെ നാട്ടുകാരനാണ്. പത്രപ്രവർത്തകനുമാണ്. ചരിത്രത്തോട് അടങ്ങാത്ത അഭികാമ്യവുമുണ്ട്. ഖിലാഫത്ത് സമരത്തെക്കുറിച്ച് കുറേ വായിച്ചും, പഴമക്കാരിൽ നിന്നും കേട്ട് മനസ്സിലാക്കുകയും ചെയ്ത ഒട്ടേറെ കാര്യങ്ങളും ഉണ്ട്. ചരിത്ര കുതുകികളും, വസ്തുതകൾക്ക് പിറകെ സഞ്ചരിച്ചവരുമായ എത്രയോ പേർ മൺമറഞ്ഞു. അവർക്കാർക്കും ഈ ഫോട്ടോ കണ്ടെത്താനായില്ല എന്നതിൽ ഒരു പക്ഷെ, സ്വാഭാവികത പറയാനാകുമായിരിക്കും.ഇപ്പോൾ കുഞ്ഞഹമ്മദാജിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിര്ിക്കുന്നു. ഈ ഫോട്ടോയുടെ ആധികാരികതെക്കുറിച്ച് എനിയക്ക് കടുത്ത സംശയം ഉണ്ട്. കാരണം മുസ്ലിംദേശാഭിമാനികളെ ചരിത്രത്തിൽ നിന്ന് തുടച്ച് കളയാൻ വ്യഗ്രത പുലർത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വൈകാരികമായാണ് പലരും പ്രതികരിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനം തന്നെയാണ് സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടാ ഉയർത്തി കാട്ടി പലരും ആത്മരതി കൊള്ളുന്നത്. കുഞ്ഞഹമ്മദാജിയെ നേരിൽ കണ്ടിട്ടുള്ള വാഴക്കിളി അപ്പുക്കുട്ടൻ വൈദ്യരുമായി ഒരിക്കൽ അഭിമുഖം നടത്തുന്നതിടെ, അദ്ദേഹം അന്ന് വിവരിച്ച ശരീര ശാസ്ത്രവുമായി ഈ ഫോട്ടോയ്ക്ക് പുല ബന്ധം പോലുമില്ല എന്ന് പറയുന്നതിൽ വിഷമതയുണ്ട്. ജോൺസൻ മാവുങ്കൽ ഇപ്പോൾ അകത്തായിട്ടുണ്ടെങ്കിലും, ഒരു പക്ഷേ.. നാളെ കുഞ്ഞഹമ്മദാജി ധരിച്ചിരുന്ന ഉടയാടകളും, ആയുധങ്ങളും പ്രത്യക്ഷപ്പെട്ടിന്നിരിക്കും. അതിലും നമുക്ക് അത്ഭുതപ്പെടാൻ ഒന്നുമുണ്ടാകില്ല. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയായിൽ സെൽഫ് പ്രമോഷന് വേണ്ടിയാണ് പലരും പലതും പടച്ച് വിട്ട് കൊണ്ടിരിക്കുന്നത്. കുഞ്ഞഹമ്മദാജിയുടെ ഫോട്ടോയ്ക്ക് ആധികാരിക ഉറപ്പ് വരുത്താൻ ധാരാളം വഴികളുണ്ട്. സർക്കാർ തലത്തിലും അതിന് സാധിയ്ക്കും. അക്കാര്യങ്ങളൊന്നും ഉറപ്പ് വരുത്താതെ ഈ ഫോട്ടോ തലയിൽ ചുമന്ന് അഭിരമിയ്ക്കുന്നത് ഒട്ടും ശരിയല്ല. വരും തലമുറ യാഥാർത്ഥ്യങ്ങളെയാണ് മാതൃകയാക്കേണ്ടത്. സോഷ്യൽമീഡിയായിൽ പടച്ച് വിടുന്ന പൊള്ളത്തരങ്ങൾ ഏറ്റ് പിടിക്കുന്നത് വഴി നാം നമ്മോട് തന്നെ പുലർത്തുന്ന നീതികേടാണ്.ഞാൻ വാരിയംകുന്നന്റെ നാട്ടുകാരനാണ്. പത്രപ്രവർത്തകനുമാണ്. ചരിത്രത്തോട് അടങ്ങാത്ത അഭികാമ്യവുമുണ്ട്. ഖിലാഫത്ത് സമരത്തെക്കുറിച്ച് കുറേ വായിച്ചും, പഴമക്കാരിൽ നിന്നും കേട്ട് മനസ്സിലാക്കുകയും ചെയ്ത ഒട്ടേറെ കാര്യങ്ങളും ഉണ്ട്. ചരിത്ര കുതുകികളും, വസ്തുതകൾക്ക് പിറകെ സഞ്ചരിച്ചവരുമായ എത്രയോ പേർ മൺമറഞ്ഞു. അവർക്കാർക്കും ഈ ഫോട്ടോ കണ്ടെത്താനായില്ല എന്നതിൽ ഒരു പക്ഷെ, സ്വാഭാവികത പറയാനാകുമായിരിക്കും.ഇപ്പോൾ കുഞ്ഞഹമ്മദാജിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിര്ിക്കുന്നു. ഈ ഫോട്ടോയുടെ ആധികാരികതെക്കുറിച്ച് എനിയക്ക് കടുത്ത സംശയം ഉണ്ട്. കാരണം മുസ്ലിംദേശാഭിമാനികളെ ചരിത്രത്തിൽ നിന്ന് തുടച്ച് കളയാൻ വ്യഗ്രത പുലർത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വൈകാരികമായാണ് പലരും പ്രതികരിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനം തന്നെയാണ് സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടാ ഉയർത്തി കാട്ടി പലരും ആത്മരതി കൊള്ളുന്നത്. കുഞ്ഞഹമ്മദാജിയെ നേരിൽ കണ്ടിട്ടുള്ള വാഴക്കിളി അപ്പുക്കുട്ടൻ വൈദ്യരുമായി ഒരിക്കൽ അഭിമുഖം നടത്തുന്നതിടെ, അദ്ദേഹം അന്ന് വിവരിച്ച ശരീര ശാസ്ത്രവുമായി ഈ ഫോട്ടോയ്ക്ക് പുല ബന്ധം പോലുമില്ല എന്ന് പറയുന്നതിൽ വിഷമതയുണ്ട്. ജോൺസൻ മാവുങ്കൽ ഇപ്പോൾ അകത്തായിട്ടുണ്ടെങ്കിലും, ഒരു പക്ഷേ.. നാളെ കുഞ്ഞഹമ്മദാജി ധരിച്ചിരുന്ന ഉടയാടകളും, ആയുധങ്ങളും പ്രത്യക്ഷപ്പെട്ടിന്നിരിക്കും. അതിലും നമുക്ക് അത്ഭുതപ്പെടാൻ ഒന്നുമുണ്ടാകില്ല. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയായിൽ സെൽഫ് പ്രമോഷന് വേണ്ടിയാണ് പലരും പലതും പടച്ച് വിട്ട് കൊണ്ടിരിക്കുന്നത്. കുഞ്ഞഹമ്മദാജിയുടെ ഫോട്ടോയ്ക്ക് ആധികാരിക ഉറപ്പ് വരുത്താൻ ധാരാളം വഴികളുണ്ട്. സർക്കാർ തലത്തിലും അതിന് സാധിയ്ക്കും. അക്കാര്യങ്ങളൊന്നും ഉറപ്പ് വരുത്താതെ ഈ ഫോട്ടോ തലയിൽ ചുമന്ന് അഭിരമിയ്ക്കുന്നത് ഒട്ടും ശരിയല്ല. വരും തലമുറ യാഥാർത്ഥ്യങ്ങളെയാണ് മാതൃകയാക്കേണ്ടത്. സോഷ്യൽമീഡിയായിൽ പടച്ച് വിടുന്ന പൊള്ളത്തരങ്ങൾ ഏറ്റ് പിടിക്കുന്നത് വഴി നാം നമ്മോട് തന്നെ പുലർത്തുന്ന നീതികേടാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London