സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി.ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഏറ്റവും മികച്ച വിജയം നേടി വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. പരീക്ഷ എഴുതിയ 99 പേരും മികവുറ്റ വിജയം നേടിയ സ്കൂളിൽ 14 കുട്ടികൾ ഫുൾ എ പ്ലസ് നേടി. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടപ്പെട്ട പത്ത് വിദ്യാർത്ഥികൾ വേറെയുമുണ്ട്. 24 വർഷമായി തുടർച്ചയായി ടി എച് എസ് എൽ സി പരീക്ഷയിൽ ഈ വിദ്യാലയം നൂറു ശതമാനം വിജയം നേടി വരുന്നു. മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എന്നിവ കൂടി പ്രത്യേക വിഷയമായി പഠിപ്പിക്കുന്ന ജില്ലയിലെ മികവുറ്റ സാങ്കേതിക വിദ്യാലയമാണിത്. മികവുറ്റ അച്ചടക്കവും, പ്രത്യേക പരിശീലനവും, അർപ്പണ മനോഭാവത്തോടു കൂടിയ പ്രവർത്തനവുമാണ് സംസ്ഥാനത്ത് ഈ വിദ്യാലയത്തിന് മികച്ച വിജയം നേടാൻ പര്യാപ്തമായതെന്ന് സ്കൂൾ പ്രിൻസിപ്പാൾ മഹേഷ് പാവങ്ങാട്ട് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London