ഗവർണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ. എന്നാൽ, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവർണറുടെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്ന് രാജ്ഭവൻ അറിയിച്ചു. സുപ്രിം കോടതി വിധിയാണ് ഗവർണർ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങൾ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് 11.30 വരെയാണ് രാജിവെക്കാനുള്ള സമയം. ഈ സമയം കഴിഞ്ഞാൽ വിസിമാരെ പുറത്താക്കും. ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻ പിള്ളയ്ക്ക് പകരം ആരോഗ്യ സർവകലാശാല വിസിയ്ക്ക് ചുമതല നൽകും. മറ്റ് സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിക്കും. ഇതിനായി 12 സീനിയർ പ്രൊഫസർമാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London