തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ വത്കരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. രാജീവ് ഗാന്ധി കംപ്യൂട്ടർവത്കരണം നടപ്പിലാക്കിയപ്പോൾ സമരം നടത്തിയവർ ആയിരുന്നു സഖാക്കങ്ങൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ.. ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആർക്കും രോമാഞ്ചമുണ്ടാകും’ – എന്നാണ് സതീശന്റെ കുറിപ്പ്.
കേരളത്തിലെ ഡിജിറ്റൽവത്കരിച്ച് നോളജ് ഇകോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കും. ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം കിഴിവിൽ ലാപ്ടോപ്പ് ലഭ്യമാക്കും.
വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കും. കെ ഫോൺ പൂർത്തീകരിക്കും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. ജൂലൈയോടെ കെ ഫോൺ പദ്ധതി സമ്പൂർണമാകും. ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമാകും. കേരളത്തിൽ ഇൻർനെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം ലഭിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയിൽ സേവനം ലഭ്യമാകുകയും ചെയ്യും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London