ജനക്ഷേമ സഖ്യത്തിന്റെ പിന്തുണയ്ക്കായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അവരുടെ തീരുമാനത്തിൽ ഒരു തെറ്റും കാണുന്നില്ല. സ്വതന്ത്ര നിലപാടെടുക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പിണറായി സർക്കാരാണ് കിറ്റക്സ് കമ്പനി പൂട്ടിക്കാൻ ശ്രമിച്ചത് . ട്വന്റി ട്വന്റി പ്രവർത്തകനെ സിപിഐഎമ്മുകാർ തല്ലിക്കൊന്നത് അവർക്ക് മറക്കാനാവുമോ. അതൊന്നും ട്വന്റി ട്വന്റി പ്രവർത്തകർ മറക്കുകയില്ലെന്നും സതീശൻ പറഞ്ഞു. ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. വിഡി സതീശൻറെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രചാരണത്തിനെത്തിയ വീട്ടിലെ ഗൃഹനാഥനെയും കുടുംബത്തെയും അടുത്ത് വിളിച്ച് ഇവർ ഏത് ജാതിയാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്.
read also: തൃക്കാക്കരയിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല; സ്ഥാനാർത്ഥിയില്ലെങ്കിലും നിർണായക ശക്തി’- ട്വന്റി ട്വന്റി-എഎപി സഖ്യം
വിഡി സതീശൻ മനസിലിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞുനടക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻറും പങ്കെടുക്കുന്ന പരിപാടികളിൽ ആളും അനക്കവുമില്ല. അധിക്ഷേപ പരാമർശങ്ങളാണ് കോൺഗ്രസ് പാർട്ടിയുടെ മുഖമുദ്ര. എൽഡിഎഫ് ഉറപ്പായും 100 സീറ്റ് തികച്ച് സെഞ്ച്വറിയടിക്കും. തൃക്കാക്കരയിൽ വികസന പ്രവർത്തനങ്ങൾ വരണമെങ്കിൽ ജോ ജോസഫ് വിജയിക്കണം. സിൽവർ ലൈൻ വരുംതലമുറയ്ക്ക് ആവശ്യമുള്ള പദ്ധതിയാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London