വഴിതടയൽ സമരത്തിനോട് വ്യക്തിപരമായി എതിർപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോജു ജോർജ് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. പാർട്ടി അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അതേസമയം ഇടപ്പള്ളി-വൈറ്റില ദേശീയ പാതയിൽ നടന്ന സംഭവത്തിൽ നടൻ ജോജു ജോർജിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി.
ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്ന് കെ സുധാകരൻ പറഞ്ഞു. ജോജു ജോർജ് കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരമാണ്. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ ആരോപിച്ചു.
‘മാർക്സിസ്റ്റ് പാർട്ടിയുടെയോ ബിജെപിയുടെയോ പ്രതിഷേധ പരിപാടിയാണ് അവിടെ നടന്നതെങ്കിൽ ജോജുവിനെ ആംബുലൻസിൽ കൊണ്ടുപോവേണ്ടി വന്നേനെ’ എന്നായിരുന്നു ഉപരോധ സമരം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London