സംസ്ഥാനത്ത് ഇന്ധന വിലവർധനവിനെതിരായ വാഹന പണിമുടക്ക് പുരോഗമിക്കുന്നു. സ്വകാര്യ ബസുകൾ പൂർണമായും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസിയും ഭാഗികമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.
തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. പക്ഷേ സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പൊതുവെ യാത്രക്കാർ കുറവായതിനാൽ മിക്ക ബസുകളും വൈകിയാണ് സർവീസ് നടത്തുന്നത്.അതേ സമയം എറണാകുളത്ത് വളരെ കുറച്ച് കെഎസ്ആർടിസി ബസുകൾ മാത്രമെ സർവീസ് നടത്തുന്നുള്ളൂ. മറ്റു സ്ഥലങ്ങളിൽ നിന്നെത്തിയ നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി.
എറണകുളത്ത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ചു. പനമ്പള്ളി നഗറിലെ ഐ ഒ സി ഓഫീസിനു മുൻപിലായിരുന്നു പ്രതിഷേധം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London