മറവഞ്ചേരി: മുൻ ഡി സി സി മെമ്പറും തവനൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മേലേതിൽ വേലായുധൻ നായർ ( 93) അന്തരിച്ചു. ഡി.സി.സി മെമ്പർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് വൈ:പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദേവകി ഭായ് സഹധർമ്മിണിയാണ്. വിനോദ്,വിപിൻ, വിമൽ മക്കളും സജ്ന, ഐശ്വര്യ, സരിത എന്നിവർ മരുമക്കളുമാണ്. സംസ്കാരം മറവഞ്ചേരി വീട്ടുവളപ്പിൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London