തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി. ആക്രമണത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. കൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ആറംഗ സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.ഫോട്ടോയിലൂടെ അന്‍സറിനെ ഷഹീന് തിരിച്ചറിയുകയും ചെയ്തു.
© 2019 IBC Live. Developed By Web Designer London