തിരുവോണ നാളില്‍ കേരളക്കരയെ ഞെട്ടിച്ച് ഇരട്ട കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഐ കലിങ്ങില്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32) എന്നിവരാണ് ഞായറാഴ്ച രാത്രി അതിദാരുണമായി കൊല്ലപ്പെട്ടത്. മിഥിലാജ് വെട്ടേറ്റ സ്ഥലത്തും ഹക്ക് സ്വകാര്യ മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് കൂടെ ഉണ്ടായിരുന്ന എസ് എഫ് ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന് പോലീസിന് മൊഴി നല്കി.
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നത്’.
കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ‘അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മള് മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോണ്‍ഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികള്‍ കൊണ്ടും പ്രസ്താവനകള്‍ കൊണ്ടും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നുവരണം’.
വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. ഷജിത്ത് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് പിടികൂടിയത്. തടിമില്ലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടാതെ നാല് പേര് കൂടി കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വെള്ളി സജീവ് എന്നയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സജീവാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. വെമ്പായം സ്വദേശികളായ മിഥിലാജ് (32), ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച രാത്രി ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. ഇരുവരെയും തേമ്പാംമൂട് വെച്ച് ആക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹീന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London