ജാമ്യ വ്യവസ്ഥകൾ ലംഘിച്ച വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ നടപടി പരിശോധിക്കുമെന്ന് വിജിലൻസ്. കേസിനെ ബാധിക്കുന്നതെങ്കിൽ നടപടിയെടുക്കും. കോടതി നിർദേശങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും അത് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലൻസ് അറിയിച്ചു.
മമ്പുറം മഖാം സന്ദർശിക്കാനുള്ള ഇളവിന്റെ മറവിൽ വി കെ. ഇബ്രാഹിം കുഞ്ഞ് ഇന്നലെ പാണക്കാട്ട് എത്തിയിരുന്നു. എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ വിചാരണ കോടതി വി.കെ. ഇബ്രാഹിംകുഞ്ഞിന് ഇളവ് നൽകിയിരുന്നു. മമ്പുറം മഖാം സന്ദർശിക്കാൻ മാത്രമായിരുന്നു കോടതി ഇളവ് നൽകിയത്.
എന്നാൽ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇരുവരും ചർച്ച നടത്തിയതായി സൂചനയുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London